തൃശൂർ: വെങ്ങിണിശ്ശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ (18)ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പോലീസ് പറഞ്ഞു. സുരേഷ് സ്വയം വെട്ടി പരിക്കേൽപ്പിച്ചിട്ടുമുണ്ട്.