കുവൈത്ത് സിറ്റി: 90 ലക്ഷം മയക്കുമരുന്ന് ഗുളിക കടത്താനുള്ള ശ്രമം തടഞ്ഞു. ലബനാനിലെ ബൈറൂത്ത് തുറമുഖത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ഗുളിക കണ്ടെത്തിയത്.ഓറഞ്ചുകള്‍ക്കിടയില്‍ ഒളിച്ചുകടത്താനായിരുന്നു ശ്രമം. ശരിയായ ഓറഞ്ചും മയക്കുമരുന്ന് നിറച്ച വ്യാജ ഓറഞ്ചും ഒരുമിച്ച് കൊണ്ടുവരാനായിരുന്നു പദ്ധതി.
ഓറഞ്ചില്‍ പത്തുലക്ഷം മയക്കുമരുന്ന് ഗുളിക യു.എ.ഇയിലേക്ക് കടത്താനുള്ള ശ്രമം ഡിസംബര്‍ 23ന് പിടികൂടിയിരുന്നു.കഴിഞ്ഞ ഏപ്രിലില്‍ ഇത്തരത്തില്‍ 50 ലക്ഷം മയക്കുമരുന്ന് ഗുളിക കടത്താനുള്ള ശ്രമം പിടികൂടിയതിനെ തുടര്‍ന്ന് സൗദി ലബനാനില്‍നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കിയിരുന്നു.
കുവൈത്ത് സുരക്ഷ അധികൃതരും ലബനീസ് കസ്റ്റംസ് വകുപ്പും ചേര്‍ന്ന് തുടര്‍നടപടി ഏകോപിപ്പിക്കുന്നു. ലബനാനില്‍നിന്ന് പഴം, പച്ചക്കറികള്‍ക്കിടയില്‍ മയക്കുമരുന്ന് കടത്തുന്നതായി നേരത്തേ തന്നെ ആരോപണമുള്ളതാണ്.