ഐ.എസ്.എല്ലിൽഇന്ന് നടന്ന മത്സരത്തില്‍ എഫ് സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും രണ്ട് ഗോളുകൾ നേടി. തുടക്കത്തിൽ 2 ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കേരളം സമനില വഴങ്ങിയത്.
ബ്ലാസ്റ്റേഴ്സിനുവേണ്ടി ജീക്സണ് സിങ്ങും അഡ്രിയാന്‍ ലൂണയും ഗോളടിച്ചപ്പോള്‍ ഗോവയ്ക്ക് വേണ്ടി ഓര്‍ഗെ ഓര്‍ട്ടിസും എഡു ബേഡിയയും സ്കോര്‍ ചെയ്തു. രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ കുരുങ്ങിയത്.
സമനിലയോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. 16 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റുള്ള ഗോവ ഒന്‍പതാം സ്ഥാനത്താണ്.