കൊച്ചി: 14 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി കത്തിമുനയിൽ നിർത്തി ബലാൽസംഗം ചെയ്യുകയും, നഗ്നഫോട്ടോകൾ പകർത്തുകയും ചെയ്ത കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ഒറീസ സ്വദേശിയായ പ്രദീപ് മല്ലിക്കിനെയാണ് (34) പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.പെൺകുട്ടി ഒറ്റയ്ക്കുള്ളപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി കത്തിമുനയിൽ നിർത്തി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങൾ പ്രതി തന്നെ മൊബൈലിൽ ചിത്രീകരിക്കുകയും തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടിയാണ് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്.
തനിക്ക് വഴങ്ങിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.അറസ്റ്റ് ചെയ്തപ്പോൾ പ്രതിയുടെ കൈയിലുണ്ടായിരുന്ന ഫോണിൽ നിന്ന് നഗ്നദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തതായിട്ടാണ് വിവരം.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.