കൊച്ചി: 15 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയുടെ അച്ഛനും അമ്മയും
കഴിക്കുന്ന ഭക്ഷണത്തിൽ തന്ത്ര പൂർവ്വം മയക്ക്പൊടി വിതറി ഉറക്കത്തിൽ ആക്കിയതിനു ശേഷം പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കോട്ടയം വൈക്കം സ്വദേശി അനന്തുവിൻറെ (25) ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി.
പെൺകുട്ടിക്ക് 15 വയസ്സ് പ്രായമേ ഉള്ളൂ എന്നുള്ളതും, കേസന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്നതും ,പ്രതി ചെയ്തിരിക്കുന്ന പ്രവർത്തി അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധിതവണ വീട്ടുകാരുടെ ഭക്ഷണത്തിൽ മയക്ക് പൊടി വിതറി ഉറക്കത്തിലാക്കിയതിന് ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്സ്. ശബ്ദം കേട്ട് എത്തിയ സഹോദരന് നേരെ പ്രതി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇയാൾ പാലാ , കുറവിലങ്ങാട് . കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി വധശ്രമക്കേസിലെയും , കഞ്ചാവ് കേസിലെയും പ്രതിയാണ്.
ചൈൽഡ് ലൈനാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയെ മൊഴിയിൽ കേസെടുത്ത പോലീസ് അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.