ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. 19 കിലോ ഗ്രാം ഭാരം വരുന്ന എൽപിജി സിലിണ്ടറിന്റെ വിലയിൽ 102.50 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടിറിന്റെ വില 1998.50 രൂപയായി കുറഞ്ഞു. പുതിയ വില ഇന്നു മുതല്‍ പ്രബല്യത്തിലായി.
കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിനു വില കൂട്ടിയിരുന്നു. ഒരു വർഷത്തിനിടെ 750 രൂപയോളം എൽപിജി സിലിണ്ടറിന് വർധിപ്പിച്ച ശേഷമാണ് വില കുറച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് 100 രൂപ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 266 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതിയാണ് രാജ്യത്തെ എൽ.പി.ജി വിലയിൽ കമ്പനികൾ മാറ്റം വരുത്തുന്നത്.