നാഗാലാൻഡിൽ ആംഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്ട് (എഎഫ്എസ്പിഎ) നീട്ടാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ (സിഎസ്ഒ) പൗരന്മാരുടെ കൂട്ടായ്മ സർക്കാർ നടപടിക്കെതിരെ രംഗത്ത് വന്നു. നിയമം വിപുലീകരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അവർ വ്യക്തമാക്കി.
കൊന്യാക് യൂണിയനുകളുടെ മൂന്ന് വിഭാഗങ്ങൾ( സംസ്ഥാനത്തെ മോൺ ജില്ലയിലെ കൊന്യാക് ഗോത്രത്തിന്റെ ഒരു സംഘം) ഒരു സംയുക്ത പ്രസ്താവനയിൽ സിഎസ്ഒയുടെ എതിർപ്പിനെ പിന്തുണച്ച് രംഗത്തെത്തി. ജനങ്ങളുടെ പിന്തുണയും വിശ്വാസവുമില്ലാതെ രാജ്യത്തിന്റെ അഖണ്ഡത കൈവരിക്കാനാവില്ലെന്ന് കൊന്യാക് യൂണിയൻ പ്രസിഡന്റ് എസ് ഹോവിംഗ് കൊന്യാക്കും മറ്റ് നേതാക്കളും ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
“ജനങ്ങളുടെ മുറിവിൽ ഉപ്പ് തേക്കുകയാണ് കേന്ദ്രം. കോന്യാക്കുകൾ നീതിക്കുവേണ്ടി നിലവിളിക്കുമ്പോൾ, കേന്ദ്രം അഫ്സ്പയുടെ വിപുലീകരണം വഴി മനുഷ്യന്റെ അന്തസ്സും മൂല്യവും തുരങ്കം വയ്ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ജനങ്ങൾ അക്രമത്തെ പൂർണ്ണമായും അപലപിക്കുകയും സമാധാനത്തിനായി കാംക്ഷിക്കുകയും ചെയ്യുമ്പോൾ കേന്ദ്രം ഈ പ്രദേശത്തെ അസ്വസ്ഥമായി ചിത്രീകരിക്കുകയാണ്” – പ്രസ്താവനയിൽ പറയുന്നു.
കോന്യാക് നാഗ സമൂഹത്തിന്റെ വികാരത്തെ ചോദ്യം ചെയ്യുന്നതാണ് നിയമം പിൻവലിക്കാതെയുള്ള കേന്ദ്രത്തിന്റെ നടപടി. ഇവ ആളുകൾക്കിടയിൽ ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കും. നിയമം ഒരിക്കലും സമാധാനവും ഐക്യവും ഉണ്ടാകില്ലെന്നും അഫ്സ്പ തീർച്ചയായും സർക്കാരും ജനങ്ങളും തമ്മിലുള്ള ഈ പൊരുത്തക്കേടിന് പരിഹാരമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
കൊന്യാക് നാഗകൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി സമാധാനത്തിനും സംയോജനത്തിനും കൊതിക്കുന്നു, എന്നാൽ സമാധാനം കൈവരിക്കുന്നതിനോ കൊന്യാകുകളെയും നാഗങ്ങളെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ഒന്നിപ്പിക്കുന്നതിനോ ഇന്ത്യക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്നു, പ്രസ്താവനയിൽ പറയുന്നു.
നാഗാലാൻഡിലെ 16 ഗോത്രങ്ങളിൽ ഏറ്റവും പ്രമുഖരാണ് കൊന്യാകുകൾ. സംസ്ഥാനത്തെ 20 ലക്ഷം ജനസംഖ്യയിൽ 86 ശതമാനവും ആദിവാസി സമൂഹത്തിൽ നിന്നുള്ളവരാണ്.
കൊന്യാക് യൂണിയനുകളുടെ മൂന്ന് വിഭാഗങ്ങൾക്ക് പുറമേ, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻഎസ്എഫ്), ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) എന്നിവയുൾപ്പെടെ നിരവധി സംഘടനകളും നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്.
ഡിസംബർ 4, 5 തീയതികളിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ വടക്കുകിഴക്കൻ മേഖലയിലുടനീളം അഫ്സ്പ പ്രഖ്യാപിക്കുകയായിരുന്നു. സൈന്യത്തിന്റെ ആക്രമണത്തിൽ നിരവധി പേർ മരിച്ചതിന് പിന്നാലെ ഇവരുടെ സ്വൈര്യം ജീവിതം കൂടി തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്.
അഫ്സ്പ നീട്ടാനുള്ള നീക്കത്തിനെതിരെ നാഗാലാൻഡിലെ ജനങ്ങൾ; മനുഷ്യാവകാശ ലംഘനമെന്ന് സിഎസ്ഒ