ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ആരംഭത്തിലെ മുന്നേറ്റത്തിന് ശേഷം പതറുന്ന ഒഡിഷ എഫ്സി ഒരു തകര്‍പ്പന്‍ സൈനിങ് പൂര്‍ത്തിയാക്കി.യുവ ഇന്ത്യന്‍ ഡിഫന്‍ഡര്‍ നിഖില്‍ പ്രഭുവാണ് കിക്കോ റാമിറസിന്റെ ടീമിന്റെ ഭാഗമാകുന്നത്. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനോട് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഒഡിഷ് തോറ്റത്.ഇക്കുറി ഐഎസ്എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയം നേടിയാണ് ഒഡിഷ തുടങ്ങിയത്. എന്നാല്‍ പിന്നീട് അവരുടെ പ്രകടനം നിരാശപ്പെടുത്തുകയായിരുന്നു. 21-കാരനായ നിഖില്‍ ഹൈദരബാദ് എഫ്സിയില്‍ നിന്ന് ലോണിലാണ് ഒഡിഷയുടെ ഭാഗമാകുന്നത്.
ഈ സീസണ് അവസാനം വരെയാണ് ലോണ്‍ കാലവധിയെങ്കിലും വേണമെങ്കില്‍ താരത്തിന്റെ ട്രാന്‍സ്ഫര്‍ സ്ഥിരപ്പെടുത്താനും ഒഡിഷയ്ക്ക് അവസരമുണ്ട്. മുംബൈയിലെ വിവിധ പ്രദേശിക ക്ലബുകളില്‍ കളിച്ചിട്ടുള്ള നിഖില്‍ ആദ്യം പൂനെ സിറ്റിയുടെ അക്കാദമിയിലേക്കും തുടര്‍ന്ന് ഹൈദരാബാദ് എഫ്സിയിലേക്കും വരുകയായിരുന്നു.