ദോഹ: കോവിഡ് പരിശോധനക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി സിദ്ര മെഡിസിന്.ഖത്തറിലെ നിലവിലെ കോവിഡ് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് വരുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴിയാക്കിയത്.നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യാനോ, പരിശോധന നടത്താനോ പാടില്ല.
https://www.sidra.org/covid-19-pcr-and-antibody-testing എന്ന ലിങ്ക് വഴി പരിശോധനക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരിശോധനക്ക് വരുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും, ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മാന്യമായി പെരുമാറണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നു.
160 റിയാല്‍ (18 മണിക്കൂറിനുള്ളില്‍ ഫലം), 300 റിയാല്‍ (എട്ട് മണിക്കൂറിനുള്ളില്‍ ഫലം. സാമ്ബ്ള്‍ വൈകീട്ട് ആറിന് മുമ്ബ് നല്‍കണം), 660 റിയാല്‍ (മൂന്ന് മണിക്കൂറിനുള്ളില്‍ ഫലം, സാമ്ബ്ള്‍ രാത്രി 10നു മുമ്ബ് നല്‍കണം).ഫലം ലഭിക്കുന്ന സമയ ദൈര്‍ഘ്യത്തിന് അനുസരിച്ച് മൂന്ന് വ്യത്യസ്ത നിരക്കുകളില്‍ സിദ്രയില്‍ പി.സി.ആര് പരിശോധനയുള്ളത്.