ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എം ജി മോട്ടോര്‍ ഇന്ത്യ.ആഗോളതലത്തില്‍ അവതരിപ്പിക്കുന്ന പുത്തന്‍ പ്ലാറ്റ്ഫോം അടിത്തറയാക്കി, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ പരിഷ്കാരങ്ങളോടെ പുതിയ ഇലക്ട്രിക് ക്രോസോവര്‍ അവതരിപ്പിക്കാനാണ് എം ജി മോട്ടോറിന്റെ നീക്കം.
10 മുതല്‍ 15 ലക്ഷം രൂപ വരെ വിലനിലവാരത്തിലാവും എം ജിയുടെ അടുത്ത ഇ വിയുടെ വരവ്.രാജ്യത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളാവുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു വ്യക്തത കൈവന്ന സാഹചര്യത്തിലാണു പുത്തന്‍ ഇ വിയുടെ സാധ്യത പരിഗണിക്കുന്നതെന്ന് എം ജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിശദീകരിച്ചു.
2022-23 സാമ്പത്തിക വര്‍ഷം തന്നെ പുതിയ ഇ വി പുറത്തിറക്കാനാണു കമ്പനി തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത ഇ വി വിഭാഗത്തില്‍ വ്യാപക വില്‍പ്പനയാണു ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടുതന്നെ വില 15 ലക്ഷം രൂപയില്‍ താഴെയാവുമെന്നും ഛാബ വെളിപ്പെടുത്തി.
പുതിയ ഇവിയുടെ വില 10 ലക്ഷം രൂപയ്ക്കും 15 ലക്ഷം രൂപയ്ക്കുമിടയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ ഇന്ത്യയില്‍ മികച്ച വില്‍പ്പന ഉറപ്പാണെന്നും ഛാബ പ്രത്യാശിച്ചു. അതുകൊണ്ടുതന്നെ വ്യാപക വില്‍പ്പന സാധ്യമാവുന്ന ഇ വിയാണ് അണിയറയിലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മാത്രമല്ല ഇവിയുടെ ബാറ്ററി അസംബ്ലിയും മോട്ടോറും മറ്റു വിവിധ ഘടകങ്ങളുമെല്ലാം ഇന്ത്യയില്‍ നിന്നു കണ്ടെത്താനാണ് എംജി മോട്ടോറിന്റെ ശ്രമം.