ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആശ്വാസ ജയം. ബേണ്‍ലിക്കെതിരേ 3-1ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്.മക്ടോമിന എട്ടാം മിനിറ്റില്‍ യുനൈറ്റഡിന്റെ ലീഡെടുത്തതോടെ യുനൈറ്റഡ് ലീഗ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്നാണ് ഈ ഗോള്‍.രണ്ടാം ഗോള്‍ 27ാം മിനിറ്റില്‍ ബേണ്‍ലി താരത്തിന്റെ വക സെല്‍ഫ് ഗോളായിരുന്നു. മൂന്നാം ഗോള്‍ 35ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ വകയായിരുന്നു.