മസ്കത്ത്: മസ്കത്തിലെ പുരാതന സൂഖായ സീബ് സെന്റര്‍ മാര്‍ക്കറ്റിലെ കച്ചവട സ്ഥാപനങ്ങളില്‍ ജനുവരി ഒന്നു മുതല്‍ 100 ശതമാനം സ്വദേശികള്‍ക്ക് മാത്രമായി ജോലി സംവരണം ചെയ്യുന്നു.നൂറിന് മുകളിൽ തൊഴിലാളികൾക്കുള്ള വിദേശികൾക്ക് അൻപതിലേറെ കടകൾ ഇവിടെയുണ്ട്.
വിദേശികളും സ്വദേശികളും ഇടകലര്‍ന്നു കച്ചവടം ചെയ്യുന്ന മേഖല സ്വദേശികള്‍ക്കായി മാത്രം നീക്കിവെക്കുമ്ബോള് നിരവധി പേരുടെ തൊഴില്‍ മേഖല എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലാണ് ഇവിടുത്തെ മലയാളി കച്ചവടക്കാര്‍.മലയാളികളെ കൂടാതെ രാജസ്ഥാന്, ബംഗ്ലാദേശികള്‍, പാകിസ്താനികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്നവരാണ് ഇവിടെയുള്ളവര്‍. റമദാനിനും പെരുന്നാളിനും അവധി ദിവസങ്ങളിലും സാധനം വാങ്ങാന്‍ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്.
പല ദിക്കുകളില്‍നിന്നും വരുന്ന ചെറിയ കച്ചവടം ചെയ്യുന്ന സ്വദേശി വനിതകള്‍ ഇവിടെനിന്നാണ് അവരുടെ വില്പനക്ക് ആവശ്യമായ സാധനങ്ങള്‍ തിരഞ്ഞെടുക്കാറ്. കഴിഞ്ഞ ദിവസങ്ങളില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഇവിടെയെത്തി ഡിസംബര്‍ 31 വരെയേ ജോലിചെയ്യാനാകൂവെന്ന് പറഞ്ഞതായി സീബ് സൂക്കില്‍ റോസ്റ്ററി നടത്തുന്ന കതിരൂര്‍ സ്വദേശി റസാഖ് പറഞ്ഞു.വര്‍ഷങ്ങള്‍ക്കു മുമ്ബ് സ്വദേശികള്‍ക്ക് നല്‍കാനായി കടകള്‍ ഒഴിപ്പിക്കുകയും കുറെക്കാലം അടച്ചിടുകയും ചെയ്തിരുന്നു. പിന്നീട് വിദേശികള്ക്കുതന്നെ നല്‍കുകയായിരുന്നുവെന്ന് പഴയ കച്ചവടക്കാര്‍ പറയുന്നു.
വിലകുറച്ചു പേശിയും വാങ്ങാന്‍ കഴിയും എന്നതാണ് സൂഖിെന്റ പ്രത്യേകത.ജീവിതചര്യയില്‍ എഴുതിച്ചേര്‍ത്ത സൂഖിലെ ജീവിതം അന്യമാകുന്നതില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ സങ്കടത്തിലാണ്. പഴയ സീബ് സൂക്കിെന്റ മുഖച്ഛായ മാറ്റി പുതുമോടിയില്‍ ഒരുങ്ങിയിട്ട് മാസങ്ങളായതേയുള്ളൂ. പ്രവാസികള്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കില്ലെന്നും നിയമത്തിെന്റ ഇളവില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവിടുത്തെ കച്ചവടക്കാര്‍.