എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2022 ജനുവരി 8,9 തീയതികളില്‍ നടക്കുന്ന ‘മെഗാ ജോബ് ഫെയര്‍ ജീവിക’ – പുതുവർഷത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 2 വരെ രജിസ്റ്റര്‍ ചെയ്യാം.
വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 2500 കടന്നതിനാല്‍ സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കില്ലെന്ന് കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മേള സംഘടിപ്പിക്കുന്നത്.