ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫ്‌ളെക്‌സ്-ഇന്ധന വാഹനങ്ങളുടെയും ഫ്‌ളെക്‌സ്-ഫ്യുവല്‍ ഹൈബ്രിഡുകളുടെയും നിര്‍മ്മാണം ആരംഭിക്കാന്‍ കാര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ട് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.ഹരിതഗൃഹ വാതക ഉദ്വമനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പുതിയ പ്രഖ്യാപനം. 2030 ഓടെ ഇന്ത്യയുടെ മൊത്തം പ്രൊജക്ഡ് കാര്‍ബണ്‍ ഉദ്വമനം 1 ബില്യണ്‍ ടണ്‍ കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നിലധികം തരം ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ മന്ത്രി ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് യാത്രാ സൗകര്യത്തിന് തയ്യാറാക്കണമെന്നും മന്ത്രി വ്യക്തമാക്കി.വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട എന്നിവ ഫ്‌ളെക്‌സ്-ഇന്ധന എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്,
രാജ്യത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന 100 ശതമാനം എഥനോള്‍ ഉപയോഗിച്ചാണ് എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക. നിര്‍മ്മാതാവ് എഞ്ചിന്‍ എങ്ങനെ വികസിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ച്, ഫ്‌ളെക്‌സ്-ഇന്ധന വാഹനങ്ങള്‍ക്ക് പെട്രോളിലോ പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയും. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോഡലിന് സമാനമായ പവറും ടോര്‍ക്കും എഞ്ചിനില്‍ നിന്ന് ലഭിച്ചുവെന്നും ടിവിഎസ് വ്യക്തമാക്കി.