അജ്മാന്: ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ അജ്മാനില്‍ നാടക മത്സരത്തിന് വേദി ഒരുങ്ങുന്നു.30 മിനിറ്റില്‍ കൂടുതലും 45 മിനിറ്റില്‍ കുറഞ്ഞ സമയ ദൈര്ഘ്യവുള്ള നാടകങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
2022 ഫെബ്രുവരി 11, 12, 13 തീയതികളില്‍ എന്സെംബ്ലള് തിയറ്റര്‍ ഫെസ്റ്റ് അജ്മാന്(ഇ.ടി.എഫ്.എ) എന്ന പേരില്‍ നാടക മത്സരം സംഘടിപ്പിക്കാനാണ് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അജ്മാന് മാനേജിങ് കമ്മിറ്റി തീരുമാനം.
കഴിഞ്ഞ ഒക്ടോബറില്‍ അന്തരിച്ച നടന് നെടുമുടി വേണുവിന്റ ഓര്മക്കാണ് ഈ വര്‍ഷത്തെ നാടക മത്സരം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.കേരളത്തില്‍ നിന്നുള്ള പ്രശസ്ത നാടക പ്രവര്‍ത്തകര്‍ അംഗങ്ങളായ ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും.
മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച സംവിധായകന്, നടന്, നടി, രണ്ടാമത്തെ നടന്, രണ്ടാമത്തെ നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, രംഗസജ്ജീകരണം എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. നാടകമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സമിതികള്‍ ജനുവരി 15നു മുമ്ബ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്