വരുന്ന സാമ്പത്തിക വർഷം ജനുവരി ഒന്ന് മുതൽ ജീവനക്കാര്‍ക്ക് അവരുടെ പ്രവൃത്തി ദിനങ്ങള്‍ കുറച്ചേക്കുന്നതാണ്.രാജ്യത്ത് തൊഴില്‍ സംസ്കാരം മാറാം, ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 4 ദിവസം ജോലി ചെയ്യുകയും 3 ദിവസം അവധി ലഭിക്കുകയും ചെയ്യും.അതായത് വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയായിരിക്കും ജീവനക്കാരുടെ അവധി. ഇത് മാത്രമല്ല, നിങ്ങള്‍ ഓഫീസില്‍ 15 മിനിറ്റില്‍ കൂടുതല്‍ ജോലി ചെയ്താല്‍, കമ്ബനിക്ക് ഓവര്‍ടൈം പണം നല്‍കേണ്ടിവരും.
2022-23 മുതല്‍ ലേബര്‍ കോഡിന്റെ നിയമങ്ങള്‍ മോദി സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയും. ഈ ലേബര്‍ കോഡുകളുടെ നിയമങ്ങളില്‍ വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ 4 തൊഴില്‍ കോഡുകള്‍ ഉള്‍പ്പെടുന്നു.
നേരത്തെ, 2021 ഏപ്രില്‍ മുതല്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരുകളുടെ മുന്നൊരുക്കമില്ലാത്തതിനാല്‍ ലേബര്‍ കോഡിന്റെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രസര്‍ക്കാര്‍ ലേബര്‍ കോഡ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്കി, ഇനി സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കണം. അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ അതായത് 2022 ഏപ്രില്‍ മുതല്‍ ഇവ നടപ്പിലാക്കാം.
തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് 13 സംസ്ഥാനങ്ങള്‍ ലേബര്‍ കോഡിന്റെ കരട് നിയമങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടുണ്ടെന്ന് ഈ ആഴ്ച ആദ്യം രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.