കോവിഡ് പ്രതിസന്ധി കാലഘട്ടം മുതൽ ഇന്ത്യൻ വിപണിയിൽ ഇറങ്ങി വരുന്നവരുടെ നിരക്ക് തുടർന്നുകൊണ്ടിരിക്കുകയാണ്.കൂടുതലും റീറ്റെയ്ൽ നിക്ഷേപകരുടെ ജോലിയും ബിസ്സിനസ്സുമാണ് അസ്ഥിരമായിരിക്കുന്നത്.
പരമ്ബരാഗത നിക്ഷേപമാര്‍ഗങ്ങള്‍ അനാകര്‍ഷകമായത്, നിക്ഷേപത്തിന്റെ ആവശ്യകത കൂടുതല്‍ തിരിച്ചറിഞ്ഞത്, ചെലവുകള്‍ വന്‍തോതില്‍ കുറഞ്ഞതോടെ യുവസമൂഹത്തിന്റെ കൈയില്‍ നിക്ഷേപയോഗ്യമായ പണം വന്നുചേര്‍ന്നത്, കൈയിലെ സ്മാര്‍ട്ട്ഫോണിലൂടെ ഓഹരി നിക്ഷേപം അനായാസം നടത്താന്‍ സഹായിക്കുന്നതെല്ലാം ഇതിന് ആക്കം കൂട്ടി.എന്നാല്‍ പുതുവര്‍ഷത്തിന്റെ ആവേശത്തില്‍ മതിയായ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഓഹരി വിപണി കുഴിയില്‍ ചാടിക്കും.
യൂ ട്യൂബില്‍ ഓഹരി നിക്ഷേപത്തെ കുറിച്ച് എബിസിഡി അറിയാത്തവര്‍ പോലും വിദഗ്ധ നിര്‍ദേശങ്ങള്‍ പടച്ചുവിടും. ഇക്കാലത്ത് ഇത് കൂടുതലുമാണ്. ഇത്തരക്കാരുടെ മാര്‍ഗനിര്‍ദേശങ്ങളെ കണ്ണുമടച്ച് വിശ്വസിക്കാന്‍ പാടില്ല.ഓഹരി നിർദ്ദേശങ്ങൾ നൽകുന്ന വിദഗ്ധരെ സമീപിച്ച് മാര്‍ഗനിര്‍ദേശം തേടുക.
നിക്ഷേപം കൃത്യമായി വിശകലനം ചെയ്യാനും നികുതി സംബന്ധമായ കാര്യങ്ങള്‍ക്കും സാമ്ബത്തിക അച്ചടക്കം വരുന്നതിനും ഇത് അനിവാര്യമാണ്.വലിയൊരു തുക കൈയിലുണ്ടെങ്കില്‍ പോലും ആദ്യനിക്ഷേപകര്‍ ആദ്യം ചെറിയ തുകകളായി നിക്ഷേപം നടത്തുന്നതാണ് ഉചിതം. നിക്ഷേപം നടത്തി തുടങ്ങുന്നതോടെ ഗൗരവത്തോടെ വിപണിയെ നോക്കാന്‍ തുടങ്ങും. കാര്യങ്ങള്‍ അറിയാന്‍ തുടങ്ങും.