ദുബൈ: ഡിസംബറില്‍ എക്സ്പോ അവതരിപ്പിച്ച ഫെസ്റ്റിവ് പാസിന്റെ കാലാവധി ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ചു.വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജനുവരി ഏഴു വരെ നീട്ടിയതായി അറിയിച്ചത്.
പുതുവത്സരവും പുതിയ വാരാന്ത്യ അവധി ദിനങ്ങളും കണക്കിലെടുത്താണ് ഈ ഓഫര്‍ നൽകിയിരിക്കുന്നത്. നേരത്തേ 95 ദിര്‍ഹമിന് ഒരു മാസത്തെ ഫെസ്റ്റിവ് ടിക്കറ്റ് എടുത്തവര്‍ക്ക് ഏഴു വരെ എക്സ്പോ സന്ദര്‍ശിക്കാം. 150 ദിര്‍ഹം അധികം നല്കിയാല് ഈ പാസുകള്‍ സീസണ് പാസായി മാറ്റാനും കഴിയും.