ഇലക്‌ട്രിക് സ്കൂട്ടറുമായി ആഭ്യന്തര കമ്ബനിയായ ഒകയ രംഗത്ത്. ഫുള്‍ ചാര്‍ജിന് ശേഷം ഒകയയില്‍ നിന്നുള്ള ഈ ഇലക്‌ട്രിക് സ്കൂട്ടര്‍ 200 കിലോമീറ്റര്‍ ഓടുന്നു.ഫാസ്റ്റ് എന്നാണ് ഒകയയുടെ ഈ ഇലക്‌ട്രിക് സ്കൂട്ടറിന്റെ പേര്. ഒകയ ഫാസ്റ്റിന്റെ ബുക്കിംഗും ആരംഭിച്ചു.
ഇന്ത്യന്‍ വിപണിയില്‍ ഒകായയില്‍ നിന്നുള്ള ഈ ഇലക്‌ട്രിക് സ്കൂട്ടര്‍ ഒലയുടെ എസ്1, ടിവിഎസിന്റെ ഐക്യൂബ്, ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1, ബജാജ് ചേതക് ഇലക്‌ട്രിക് എന്നിവയോട് മത്സരിക്കും.അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ ഡെലിവറി ആരംഭിക്കും .ഒകയാ ഫാസ്റ്റ് ഇലക്‌ട്രിക് സ്കൂട്ടര്‍ മികച്ച ലുക്കിലാണ് എത്തിയിരിക്കുന്നത്. സ്കൂട്ടറിന് ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു.
ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഡീലര്‍ഷിപ്പുകളിലോ ചെയ്യാം. അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ ഇലക്‌ട്രിക് സ്കൂട്ടറുകളുടെ വിതരണം ആരംഭിക്കും.
70 കിലോമീറ്ററാണ് സ്കൂട്ടറിന്റെ ഉയര്‍ന്ന വേഗത.ഒകയയുടെ ഫാസ്റ്റ് ഇലക്‌ട്രിക് സ്കൂട്ടര്‍ റെഡ്, ഗ്രേ, ഗ്രീന്‍, വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഈ ഇലക്‌ട്രിക് സ്കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്. 89,999 രൂപയാണ് ഒകയാ ഫാസ്റ്റ് ഇലക്‌ട്രിക് സ്കൂട്ടറിന്റെ എക്‌സ് ഷോറൂം വില.