മസ്കത്ത്: രാജ്യത്ത് വിവാഹ മോചനനിരക്ക് കുറഞ്ഞതായി ദേശീയ സ്ഥിതി വിവര കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.2019മായി താരതമ്യം ചെയ്യുമ്ബോള്‍ 8.1 ശതമാനം കുറവാണ് വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 3,426 വിവാഹ മോചന സര്‍ട്ടിഫിക്കറ്റുകളായിരുന്നു അനുവദിച്ചത്. 2020ല്‍ ഒരു ദിവസം ശരാശരി 10 വിവാഹ മോചന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗവര്‍ണറേറ്റുകളില്‍ വടക്കന്‍ ബാത്തിനയാണ് മുന്നില്‍. 3,938 വിവാഹങ്ങളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത്. 2011മായി താരതമ്യം ചെയ്യുമ്ബോള്‍ 11 ശതമാനത്തിെന്റ വര്‍ധനവാണ് വന്നിട്ടുള്ളത്. 3,354 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മസ്കത്താണ് രണ്ടാം സ്ഥാനത്ത്. 2019നെ അപേക്ഷിച്ച് 1.9 ശതമാനത്തിെന്റ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ 796 വിവാഹമോചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്കത്ത് ഗവര്‍ണറേറ്റിലാണ്. വടക്കന്‍ ബാത്തിനയില്‍ 672 കേസുകള്‍. ഏറ്റവും കുറവ് വിവാഹ മോചനങ്ങള്‍ മുസന്ദം ഗവര്‍ണറേറ്റിലാണ്- 18 കേസുകള്‍. അതേസമയം, 18,621 വിവാഹങ്ങളാണ് 2020ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2019നെ അപേക്ഷിച്ച് 2.1 ശതമാനം കുറവാണിതെന്നും ദേശീയ സ്ഥിതി വിവര വിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു.