വുളാര്‍ തടാകം :സംസ്കാരമോ എന്തുമാകട്ടെ, നമ്മുടെ രാജ്യത്ത് അതിന്റെ ഏറ്റവും മനോഹരമായ രൂപങ്ങള്‍ കാണാം.എന്നാല്‍, ഈ പറഞ്ഞ പ്രകൃതിഭംഗിയില്‍ ചിലതൊക്കെ ഇന്ന് അപ്രത്യക്ഷമാകുവാന്‍ പോവുകയാണ്.സമീപഭാവിയില്‍ തന്നെ അപ്രത്യക്ഷമാകുവാന്‍ സാധ്യതയുള്ള കാഴ്ചകളില്‍ ഒന്നാണ് ജമ്മു കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന വുളാര്‍ തടാകത്തിന്റേത്. ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ ഇത് ബാണ്ഡിപ്പൂര്‍ ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്.തടാകത്തിൻറെ വലുപ്പവും ഇവിടുത്തെ കാറ്റുമൂലമുണ്ടാകുന്ന തിരകളും കാരണം പ്രക്ഷുബ്ദമായിരുന്നതിനാൽ പല പേരുകളും തടാകത്തിന് ലഭിച്ചിട്ടുണ്ട്.
പുരാണങ്ങളില്‍ മഹാപദ്മസരസ്സ് എന്ന നാമകരണത്തോടെ വിളിച്ചിരുന്നെങ്കിലും , ഉല്ലോല എന്നും ഇതറിയപ്പെട്ടിരുന്നു.സമുദ്രനിരപ്പില്‍ നിന്നും 1580 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. വുളര്‍ തടാകത്തിന്റെ പാരിസ്ഥിതികവും ജൈവശാസ്ത്രപരവുമായ പ്രത്യേകതകള്‍ കാരണം 1986-ല്‍ ഇതിനെ ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തടമായി വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
സുന്ദര്‍ബന്‍സ്, പശ്ചിമ ബംഗാള്‍:ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകള്‍ എന്നറിയപ്പെടുന്ന സുന്ദര്‍ബന്‍ ഇന്ന് നാശത്തിന്റെ പാതയിലാണ്. താഴ്ന്ന ഡെല്‍റ്റാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവിടം വെള്ളത്തിനടിയിലാകുവാനുള്ല സാധ്യതകള്‍ അധികമാണ്. കൂടാതെ, ആഗോളതാപനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആഘാതം കാരണം ഇവിടം ഉടന്‍തന്നെ ചരിത്രമായേക്കും എന്നാണ് പറയപ്പെടുന്നത്.
ഇന്ത്യയുടെ ആമസോണ്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ബംഗാള്‍ കടുവകളുടെ ആവാസ കേന്ദ്രമായ ഇവിടെ മാത്രമാണ് ലോകത്തില്‍ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കടുവകള്‍ വസിക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി പരന്നു കിടക്കുന്ന വിധത്തിലാണ് ഈ കാടുള്ളത്. 10,000 ചതുരശ്ര കിലോമീറ്ററാണ് ഇതിനുള്ളത്. ഇതില്‍ 4000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയിലും ബാക്കി വരുന്ന 6000 ചതുരശ്ര കിലോമീറ്റര്‍ ബംഗ്ലാദേശിലുമായി കിടക്കുന്നു.
വിശ്വാസങ്ങളില്‍ പറയുന്നതു പ്രകാരം സീതയെ രാവണനില്‍ നിന്നും വീണ്ടെടുക്കാന്‍ രാമന് ഹനുമാന്റെ നേതൃത്വത്തില്‍ ശ്രീലങ്കയിലേക്ക് കെട്ടിയ പാലമാണിത്. ഭൂമിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഈ പാലം ഉപയോഗിച്ചിരുന്നു എന്നാണ് ശ്രീലങ്കയിലെ വിശ്വാസങ്ങള്‍ പറയുന്നത്.ഇന്ത്യയില്‍ രാമസേതു എന്നും പുറത്തേയ്ക്ക് ആഡംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന നമ്മുടെ രാമസേതു പാലം വിശ്വാസപരമായും ഭൂമിശാസ്ത്രപരമായും ഏറെ സവിശേഷത നിറഞ്ഞ ഒന്നാണ്.
ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേസ്വരത്തിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 30 കിലോമീറ്റര്‍ നീളത്തിലാണിതുള്ളത്.ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് കടലിടുക്കില്‍ കപ്പല്‍ കനാല്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി പണിപ്പുരയിലാണ്.മിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഈ പാലം ഉപയോഗിച്ചിരുന്നു എന്നാണ് ശ്രീലങ്കയിലെ വിശ്വാസങ്ങള്‍ പറയുന്നത്.
സുവര്‍ണ്ണ കോട്ട എന്നറിയപ്പെടുന്ന ജയ്സാല്‍മീര്‍ രാജസ്ഥാനിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നും ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ കോട്ടയുമാണ്. പഴയ നഗരത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോഴും കോട്ടയ്ക്കുള്ളില്‍ താമസിക്കുന്നതിനാല്‍, ലോകത്തിലെ വളരെ ചുരുക്കം “ജീവനുള്ള കോട്ടകളില്‍” ഒന്നായാണ് ഇത് അറിയപ്പെടുന്നത്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ഉള്‍ക്കൊള്ളുന്നതിനായി കോട്ടമതിലിനു പുറത്തുള്ള ആദ്യത്തെ വാസസ്ഥലങ്ങള്‍ 17-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്നതായി പറയപ്പെടുന്നു. റാവല്‍ ജൈസല്‍ രാജാവ് 1156-ല്‍ പണികഴിപ്പിച്ച ഈ കോട്ടയില്‍ ഏകദേശം 5,000-ത്തോളം ആളുകളുകള്‍ വസിക്കുന്നു.
ബല്‍പാക്രം ദേശീയോദ്യാനം:
പ്രാദേശിക ഗാരോ ഗോത്രങ്ങളുടെ ആവാസകേന്ദ്രമായ മേഘാലയയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ബല്‍പാക്രം ദേശീയോദ്യാനം ഇവിടുത്തെ പ്രകതി മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്.സമൃദ്ധമായ പച്ചപ്പും വന്യജീവികളും ഉള്ള ഈ സ്ഥലം പ്രകൃതിക്കും ഫോട്ടോഗ്രാഫി പ്രേമികള്‍ക്കും ഒരു പറുദീസയാണ്.കൂടാതെ മരിച്ചവരുടെ ആത്മാക്കൾ വസിക്കുന്ന ഇടം എന്ന് കൂടി ഇതിനെ വിശേഷിപ്പിക്കണം.
വനമേഖല ദിനംപ്രതിയായി കുറഞ്ഞു വരുന്ന സാഹചര്യമായതു കൊണ്ട് തന്നെ സമീപഭാവിയിൽ മേഘലയിലെ മൃഗങ്ങളുടെയും ജൈവവൈവിധ്യത്തിന്റെയും നിലനില്പിനെയും ഇത് ബാധിക്കുമെന്നും കരുതപ്പെടുന്നുണ്ട്.