ദില്ലി: ഇലക്‌ട്രിക് ഇരുചക്ര വാഹന ശ്രേണി വര്‍ധിപ്പിക്കാനൊരുങ്ങി ബജാജ്. ബജാജ് ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു പുതിയ ഇലക്‌ട്രിക് സ്‍കൂട്ടര്‍ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തു വന്ന ഈ പുതിയ ബജാജ് സ്‍കൂട്ടറിന്‍റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ അനുസരിച്ച്, പുതിയ മോഡല്‍ ഉടന്‍ തന്നെ പ്രൊഡക്ഷന്‍ ലൈനിലേക്ക് പ്രവേശിക്കുമെന്ന് വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനി പുതിയ ഒരു ഇലക്‌ട്രിക് സ്‍കൂട്ടര്‍ പരീക്ഷിക്കുന്നതായും ഈ മോഡല്‍ ചേതക് ഇലക്‌ട്രിക്കിന് കൂടുതല്‍ താങ്ങാനാവുന്ന ബദലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.2020 ജനുവരിയില്‍ ബജാജ് ചേതക് ഇ-സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. FAME II, സ്റ്റേറ്റ് സബ്‌സിഡികള്‍ എന്നിവയ്‌ക്കൊപ്പം, പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വില ഏകദേശം 1.23 ലക്ഷം രൂപയാണ്.അതേസമയം ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒല S1 നെ അപേക്ഷിച്ച് താരതമ്യേന ചെലവേറിയതാണ് ഇത്.
സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റ് ഏപ്രോണ്‍ ഘടിപ്പിച്ചിരിക്കുന്നത് ദൃശ്യമാണ്. പിന്‍വശത്തെ പ്രൊഫൈല്‍ ഒതുക്കമുള്ളതാണ്, അത് ടെയില്‍-ലാമ്ബും പിന്‍ ടേണ്‍ സൂചകങ്ങളും ഉള്‍ക്കൊള്ളുന്നു.സൈക്കിള്‍ ഭാഗങ്ങളും പവര്‍ട്രെയിന്‍ ഘടകങ്ങളും ചേതക്കുമായി പങ്കിടാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന ചേതക്കിനോട് സാമ്യമുള്ളതാണ് സ്വിംഗ്‌ആം. 2.9kWh ബാറ്ററി പാക്കില്‍ നിന്ന് പവര്‍ ഉത്പാദിപ്പിക്കുന്ന 4kW മോട്ടോറാണ് ബജാജ് ചേതക് ഇ-സ്‌കൂട്ടറിന്റെ സവിശേഷത.