ദുബൈ: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിെന്റ വ്യാപനത്തെ അതിജീവിക്കാന്‍ തീർച്ചയായും കഴിയുമെന്നും അതിന് വേണ്ടത് നല്ല ജാഗ്രതയാണെന്നും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് അഭിപ്രായപ്പെട്ടു.
എല്ലാവർക്കും അറിയാവുന്നതുപോലെ കൊറോണയുടെ പുതിയ തരംഗം വന്നിരിക്കയാണ്. ഇത്തവണത്തേത് ഏറ്റവും ദുര്‍ബലമായതും ഗുരുതരമാകാത്തതുമാണ്. മുന്കഴിഞ്ഞതുപോലെ ഇതും കടന്നുപോകും. അതിവ്യാപന ശേഷിയുള്ളതിനാലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്- അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഫെഡറേഷന് മേധാവിയായി ചുമതലയേറ്റ മുഹമ്മദ് ബിന്‍ സുലൈമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് യു.എ.ഇ നിവാസികള്‍ക്ക് മുന്നറിയിപ്പും ആശ്വാസവും പകര്‍ന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.
ഓരോ കുടുംബത്തിെന്റയും ആരോഗ്യം സംരക്ഷിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളും പ്രായമായവരും അടക്കമുള്ള കോവിഡ് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ സുരക്ഷിതരായിരിക്കണമെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും കിരീടാവകാശി ആവശ്യപ്പെട്ടു.