ദോഹ: കോവിഡ് പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയും സൗദിയും ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഖത്തർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പൊതുജനാരോഗ്യ മന്ത്രാലയമാണ് കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ മാറ്റം വരുത്തിയത്.
ജനുവരി ഒന്ന് രാത്രി ഏഴ് മുതൽ പുതിയ പട്ടിക പ്രാബല്ല്യത്തിൽ വരും. ഇതോടെ യു.എ.ഇ, സൗദി രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമായി.
ഇതോടെ റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 23 ല്‍ നിന്ന് 47 ആയി ഉയര്‍ന്നു. ലെബനാന്, ജോര്‍ദാന്‍, കെനിയ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, സുഡാന് എന്നീ രാജ്യങ്ങളെയും റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടിക പ്രകാരം ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 175 ല്‍ നിന്ന് 159 ആയി കുറഞ്ഞു.
അതേസമയം, ഇന്ത്യ എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ തന്നെയാണ്. നിലവില്‍ ബംഗ്ളാദേശ്, ഈജിപ്ത്, ഇന്ത്യ, നേപാള്‍, പാക്കിസ്ഥാന്, ബോത്സുവാന, ലിസോത്ത, നാംബിയ, സിംബാവേ എന്നീ രാജ്യങ്ങളാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ളത്. എക്സെപ്ഷണല്‍ റെഡ് ലിസ്റ്റില്‍ ഒമ്പത് രാജ്യങ്ങള്‍ ആണ് ഉള്ളത്.