ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ എഫ്.സി ഗോവയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്ത ടീമിന്റെ ജയം.
മത്സരത്തിന്റെ 23-ാം മിനിറ്റിൽ തന്നെ എടികെ ആദ്യ ഗോൾ നേടി. ലിസ്റ്റണ്‍ കോളാസോയാണ് ഗോവയുടെ വലകുലുക്കിയത്. ഈ സീസണിലെ ലിസ്റ്റന്റെ അഞ്ചാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോയ് കൃഷ്ണയിലൂടെ എടികെ വീണ്ടും ലീഡ് ഉയർത്തി.
81-ാം മിനിറ്റിൽ ഒർട്ടിസ് മെൻഡോസ ഗോവയ്ക്കായി ആദ്യ ഗോൾ കണ്ടെത്തി. ഇതോടെ ഗോവ ഉണർന്നു കളിച്ചെങ്കിലും പരാജയം
ജയത്തോടെ 14 പോയന്റുമായി എടികെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഗോവ എട്ട് പോയന്റുമായി എട്ടാം സ്ഥാനത്താണ്.