ഷാർജ: ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള പഠനം 2022 ജനുവരിയിലെ രണ്ടാം സെമസ്റ്ററിന്റെ തുടക്കം മുതൽ തുടരുമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (സ്പീ) അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അബുദാബിയിൽ രണ്ടാം സെമസ്റ്റർ മുതൽ രണ്ടാഴ്ചത്തേയ്ക്ക് ഒാൺലൈൻ പഠനം തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ അതാത് എമിറേറ്റുകളിലെ അധികൃതർക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ദേശീയ അടിയന്തര നിവാരണ സമിതിയുടെ നിലപാട്.