ദില്ലി: ഒഡീഷ ആസ്ഥാനമായ ഇലക്‌ട്രിക് മൊബിലിറ്റി സൊല്യൂഷന്‍സ് കമ്പനിയായ ഈവി ഇന്ത്യയുടെ പുത്തന്‍ ഇ സ്കൂട്ടറായ സോള്‍ വിപണിയില്‍ അവതരിപ്പിച്ചു.സാങ്കേതിക വിദ്യയില്‍ യൂറോപ്യന്‍ നിലവാരത്തോടെയാണു സോളിന്റെ വരവെന്ന് ഈവി ഇന്ത്യ അവകാശപ്പെടുന്നു.
ഫെയിം രണ്ടാം ഘട്ടത്തിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയോടെ ഈവി ഇന്ത്യ അവതരിപ്പിച്ച സ്കൂട്ടറിന് 1.39 ലക്ഷം രൂപയാണു ഷോറൂം വില.യൂറോപ്യന്‍ നിലവാരം പാലിക്കുന്ന സാധന സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണവും ആയുര്‍ദൈര്‍ഘ്യമേറിയ ലിതിയം ഫെറസ് ഫോസ്ഫേറ്റ് ബാറ്ററികളും ബോഷ് മോട്ടോറുമൊക്കെയുള്ളതിനാലാണു ‘സോളി’നു താരതമ്യേന വിലയേറുന്നതെന്നും ഈവി ഇന്ത്യ വിശദീകരിക്കുന്നു.
ഒപ്പം സോളിനു മൂന്നു വര്‍ഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഇന്റര്‍നെറ്റ് ഓഫ് തിങ്സ് അധിഷ്ഠിതമായ സ്മാര്‍ട് ഫീച്ചര്‍ വിഭാഗത്തില്‍ മോഷണം ചെറുക്കുന്ന ലോക്ക് സംവിധാനം, ജി പി എസ് ഇന്റഗ്രേഷന്‍, യു എസ് ബി പോര്‍ട്ട്, കീ രഹിത എക്സ്പീരിയന്‍സ്, റിവേഴ്സ് മോഡ്, സെന്‍ട്രല്‍ ബ്രേക്കിങ് സിസ്റ്റം, ജിയോ ടാഗിങ്, ജിയോ ഫെന്‍സിങ് എന്നിവയൊക്കെ ‘സോളി’ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.