ജിദ്ദ: രാജ്യത്ത് കോവിഡ് വീണ്ടും വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് സൗദിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതലാക്കി.സൗദി ആഭ്യന്തര മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്.നിയമം നാളെ രാവിലെ 7 മണി മുതല്‍ പ്രാബല്യത്തില്‍ വരും.
ആഗോളതലത്തിലും പ്രാദേശികമായും കോവിഡ് വ്യാപന സാഹചര്യങ്ങളും സംഭവവികാസങ്ങള്ക്കുമനുസരിച്ച് എല്ലാ നടപടിക്രമങ്ങളും മുന്‍കരുതലുകളും ആരോഗ്യ മന്ത്രാലയത്തിൻറെ തുടര്‍ച്ചയായ വിലയിരുത്തലിന് വിധേയമായാണ് തീരുമാനം എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വാക്സിന് ഡോസുകള്‍ സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
എല്ലാവരും സുരക്ഷയ്ക്കായി എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കേണ്ടതിൻറെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ തക്കതായ നിയമനടപടികളും പിഴകളും ഉണ്ടാവും.