ന്യൂഡല്‍ഹി: വരുന്ന ശനിയാഴ്ച മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഉപഭോക്താവില്‍ നിന്ന് ബാങ്കുകള്‍ അധിക ചാര്‍ജ്ജ് ഈടാക്കും.നിലവില്‍ ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 5 സൗജന്യ ഇടപാടുകള്‍ നടത്താം.
ഇതര ബാങ്കുകളുടെ എടിഎമ്മില്‍ മെട്രോ നഗങ്ങളില് മൂന്ന് തവണ വരെയും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചുതവണ വരെയും സൗജന്യമായി ഇടപാട് നടത്താം. ഇതിനു ശേഷമുള്ള ഇടപാടുകള്‍ക്കാണ് പണം ആവശ്യമായി വരുന്നത്.
സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതല്‍ 21 രൂപയും ജിഎസ്ടിയും നല്‍കണം. മാസംതോറും സൗജന്യമായി ഇടപാട് നടത്താന്‍ അനുവദിച്ചിരിക്കുന്ന പരിധി കടന്നാലാണ് അധിക ചാര്‍ജ് ഈടാക്കുക.പരിധി കഴിഞ്ഞാല്‍ നിലവില്‍ ഓരോ ഇടപാടിനും 20 രൂപയും നികുതിയും ചേര്‍ന്ന തുകയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.
ഇത് ജനുവരി ഒന്നുമുതല്‍ 21 രൂപയായി മാറും. 21 രൂപയ്ക്കൊപ്പം നികുതിയും ചേര്‍ന്ന തുക ഉപഭോക്താവില്‍ നിന്ന് ഈടാക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഇന്റര്‍ചേഞ്ച് ഫീസുമായി ബന്ധപ്പെട്ട നഷ്ടം നികത്താനാണു വര്‍ധനയെന്നു പറയുന്നു.