നിരവധി ബ്രാന്‍ഡുകളും ഡീലര്‍ഷിപ്പുകളും രാജ്യത്ത് വന്നുകൊണ്ടിരിക്കുകയാണ്.ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ടെക് ഹബ്ബുകളിലൊന്നാണ് ബെംഗളൂരു, ദൈനംദിന യാത്രയ്ക്കായി നിരവധി ഇവികള്‍ സ്വീകരിക്കുകയും അതുവഴി നിരവധി ഇവി സ്റ്റാര്‍ട്ടപ്പുകളുടെ ഭവനമായി ഈ നഗരം മാറുകയും ചെയ്യുന്നു.
എന്നിരുന്നാലും, വിപണിയില്‍ ധാരാളം ഇവി കമ്ബനികളും നഗരത്തിലുടനീളം ചിതറിക്കിടക്കുന്ന ഡീലര്‍ഷിപ്പ് പോയിന്റുകളും ഉള്ളതിനാല്‍, ഒരു ഉപഭോക്താവിന് ശരിയായ ഇവി തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തെ ചെറുക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍, ഇന്ത്യയിലെ പ്രമുഖ വൈവിധ്യമാര്‍ന്ന എഞ്ചിനീയറിംഗ് കമ്ബനിയായ ഗ്രീവ്‌സ് കോട്ടണ്‍ പുതിയൊരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കമ്ബനി ഇപ്പോള്‍ ബെംഗളൂരുവില്‍ മള്‍ട്ടി-ബ്രാന്‍ഡ് ഇവി റീട്ടെയില്‍ സ്റ്റോര്‍ ‘ഓട്ടോഇവിമാര്‍ട്ട്’ എന്നൊരു ഷോറൂം തന്നെ തുറന്നിരിക്കുകയാണ്. ഏകദേശം 8000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പദ്ധതി ഒരുങ്ങിയിരിക്കുന്നത്.ഒറ്റ കൂടക്കിഴില്‍ എല്ലാം എന്നൊക്കെ പറയുന്നപോലെ, ഇലക്‌ട്രിക് വാഹനങ്ങളുടെ വിവിധ ഷോറൂമുകള്‍ കയറി ഇറങ്ങാതെ തന്നെ ഉപഭോക്താവിന് ഇവിടെ എത്തി വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള പല പല മോഡലുകള്‍ പരിചയപ്പെടാനും, തെരഞ്ഞെടുക്കാനും സാധിക്ക്രും. ഒപ്പം വോള്‍ട്രോണും വിപുലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നു.
ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടെന്ന് ഈ ബിസിനസ്സ് മോഡല്‍ ഉറപ്പാക്കുന്നു. പരിശീലനം ലഭിച്ച സ്റ്റാഫും അത്യാധുനിക റീട്ടെയില്‍ സ്റ്റോറും ഭാവി വാങ്ങുന്നവര്‍ക്ക് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.