കണ്ണൂര്‍ അഴീക്കല്‍ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍.2016 മെയ് 19നാണ് കേസിനാസ്പദമായ സംഭവം.കന്യാകുമാരി സ്വദേശി ആരോഗ്യം ആണ് അറസ്റ്റിലായത്.കന്യാകുമാരി സ്വദേശി റോയ് റോച്ചയുടെ ഉമസ്ഥതയിലുള്ള ബോട്ടിലെ മത്സ്യത്തൊഴിലാളി ബിജുവാണ് കൊല്ലപ്പെട്ടത്. ബിജുവിനെ അഴീക്കല്‍ ഹാര്‍ബറിന് സമീപത്താണ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീടാണ് ഉത്തരമേഖലാ എഡിജിപിയുടെ നിര്‍ദേശ പ്രകാരം സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തിലാണ് ബിജു മരിച്ചത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. നെറ്റിയിലെ ആഴത്തില്‍ ഉള്ള മുറിവുമുണ്ടായിരുന്നു.മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ആണ് കൊലപാതകത്തില്‍ കലാശിച്ചത്.കൊലപാതകം നടത്തിയ ശേഷം പ്രതിയായ ആരോഗ്യം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
എസിപിമാരായ പി.പി. സദാനന്ദന്, ടി.പി. പ്രേമരാജന്‍, എസ്ഐ നാരായണന് നമ്ബൂതിരി, എസ്ഐ സതീഷ്, എഎസ്ഐ സതീഷ്, സിപിഒ ലവന് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.വളപട്ടണം എസ്എച്ച്ഒ രാജേഷ് മാരാംഗലത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ ചെയ്തു.