കൊച്ചി: മൂന്നുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദിനാണ് (22) എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പ്രതി താമസിക്കുന്ന വീട്ടിലേക്ക് തന്ത്രപൂർവ്വം വിളിച്ചു കൊണ്ടുവന്നാണ് പീഡനം നടത്തിയത്.
കഴിഞ്ഞ മാസം പതിനേഴാം തീയതിയാണ് ബിനാനിപുരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷൻ ജാമ്യാപക്ഷയെ ശക്തമായി എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു.
2019 ൽ പോക്സോ നിയമത്തിൽ നിലവിൽ വന്ന ഭേദഗതി പ്രകാരം 12 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ 20 വർഷം കഠിനതടവാണ് ഏറ്റവും കുറഞ്ഞ ശിക്ഷ; പരമാവധി ശിക്ഷ തൂക്കുകയറുമാണ്.
ജാമ്യം കിട്ടുന്ന അതിഥി തൊഴിലാളികൾ പലരും പിന്നീട് വിചാരണയ്ക്ക് ഹാജരാവാറില്ല. ഈ കാരണം കൊണ്ട് തന്നെ പല പോക്സോ കേസുകളും വിചാരണ നീണ്ട് പോവുന്ന സാഹചര്യമുണ്ട്.