ഫത്തോര്‍ദ: ഐഎസ്എലില്‍ ഇന്ന് നടന്ന മുംബൈ സിറ്റി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി.
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത് മുംബൈ ആയിരുന്നെങ്കിലും ആദ്യ ഗോളടിച്ചത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ്. നോര്‍ത്ത് ഈസ്റ്റിനായി ഡെഷോണ്‍ ബ്രൗണ്‍ ഹാട്രിക്ക് നേടി. മുംബൈയ്ക്ക് വേണ്ടി ഇഗോര്‍ അംഗൂളോ രണ്ടു ഗോള്‍ നേടി. ബിപിന്‍ സിങ്ങും ഒരു ഗോള്‍ വലയില്‍ വീഴ്ത്തി.
ഈ സമനിലയോടെ മുംബൈ എട്ട് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്.