ദുബായ്: അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 എഷ്യാകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. അർധ സെഞ്ച്വറി നേടിയ ഹർണൂർ സിങ്ങിന്റേയും 43 റൺസെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തകർത്തത്.
അഫ്ഗാന് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 48.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
അംഗ്ക്രിഷ് രഘുവംശി (35), കൗശല്‍ താംബെ (35*), നായകന് യാഷ് ധുല്‍ (26) എന്നിവരും ഇന്ത്യക്ക് ആയി മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാന് വേണ്ടി നൂര്‍ അഹമ്മദ് നാല് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 86 റൺസെടുത്ത് പുറത്താവാതെ നിന്ന ഇജാസ് അഹമ്മദിന്റേയും 73 റൺസെടുത്ത ക്യാപ്റ്റൻ സുലൈമാൻ സാഫിയുടേയും മികവിലാണ് 260 റൺസെടുത്തത്.
സെമിയിൽ ഇന്ത്യയുടെ എതിരാളികളെ നാളെയറിയാം. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഒന്നാം സ്ഥാനക്കാരായ പാകിസ്താൻ നേരത്തെ സെമിയിൽ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ബി.യിലെ ഒന്നാം സ്ഥാനക്കാരാവും സെമിയില്‍ ഇന്ത്യയെ നേരിടുക.