സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിലെ രണ്ടാം ദിന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാൻ കഴിയാതെ രണ്ടാംദിനത്തിലെ മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.
ആദ്യദിനം കെ.എൽ.രാഹുലിന്റെ സെഞ്ചുറി മികവിൽ 272/3 എന്ന നിലയിലാണ് ഇന്ത്യയുടെ ബാറ്റിംഗ് അവസാനിച്ചത്. 122 റണ്‍സുമായി ക്രീസിലുള്ള രാഹുലിന് കൂട്ടായി അജിങ്ക്യ രഹാനെ (40) ക്രീസിലുണ്ട്.
മായങ്ക് അഗർവാൾ (60), വിരാട് കോഹ്ലി (35), ചേതേശ്വർ പൂജാര (0) എന്നിവരാണ് പുറത്തായത്. മൂന്നും വിക്കറ്റുകളും നേടിയത് ലുങ്കി എൻഗിഡിയാണ്.