അബുദാബി: യുഎഇയിൽ ഇന്ന് 1732 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ – പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 608 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം (Covid death) കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 3,25,097 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.96 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 753,065 പേർക്ക് യുഎഇയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 741,933 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,159 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 8,973 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.