മസ്കറ്റ്: ഒമാനിലേക്ക്(Oman) പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികൾക്ക് (expats)രണ്ട് ഡോസ് കൊവിഡ് വാക്സിനേഷൻ(Covid Vaccination) നിർബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. ജനുവരി 31 വരെ ഈ തീരുമാനം നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലസൂട്ടു, സ്വാസിലാൻഡ്, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കമ്മറ്റി പിൻവലിച്ചു.