കുവൈത്ത് സിറ്റി: നാലു പതിറ്റാണ്ടിലെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സാമൂഹിക പ്രവര്ത്തകന് സാം പൈനുംമൂടിന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്കി.മുനീര്‍ സംഘടനയുടെ ഉപഹാരം നല്കി. യാത്രയയപ്പിന് സാം പൈനുംമൂട് നന്ദി പറഞ്ഞു. കേന്ദ്ര നേതാക്കളായ ഇബ്രാഹിം കുന്നില്‍, കെ. ബഷീര്‍, ബി.എം.ഇക്ബാല്‍, സി. ഫിറോസ്, കെ.സി. ഗഫൂര്‍, ഒ.എം. ഷാഫി, കെ.എച്ച്.
കുട്ടികള്‍ക്ക് മാതൃഭാഷാപഠനം സുസാധ്യമാക്കിയതിലും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവന നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് എ.പി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
ചെയര്മാന് എന്‍.എ.മുഹമ്മദ് കുഞ്ഞി, വി.കെ. ഗഫൂര്‍, നിസാം നാലകത്ത്, കലാം മൗലവി, ഷാഹിദ് ലബ്ബ, പി.എം. ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതവും കേന്ദ്ര അഡ്മിന് സെക്രട്ടറി വി.എച്ച്. മുസ്തഫ നന്ദിയും പറഞ്ഞു.