ഇലക്‌ട്രിക് സൈക്കിള്‍ ബ്രോഡ് ഹീറോ ലെക്‌ട്രോ ഇന്ന് രണ്ട് പുതിയ ഇലക്‌ട്രിക് മൗണ്ടന്‍ ബൈക്കുകളായ എഫ് 2ഐ എഫ്3ഐ എന്നിവ പുറത്തിറക്കി.പെഡലെക് (35 കിലോമീറ്റര്‍ റേഞ്ച്), ത്രോട്ടില്‍ (27 കിലോമീറ്റര്‍ റേഞ്ച്), ക്രൂയിസ് കണ്‍ട്രോള്‍, മാനുവല്‍ എന്നിങ്ങനെ 4 ഓപ്പറേഷന്‍ മോഡുകളുമായാണ് ഇത് വരുന്നത്.
സ്‌പോര്‍ട്ടി ഫ്രെയിമോടുകൂടിയ സാഹസിക യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് ഇ-മൗണ്ടന്‍ ബൈക്കുകളാണിത്.സിറ്റി ഡ്രൈവിംഗിലും ഓഫ് റോഡ് ട്രാക്കുകളിലും ഇ-ബൈക്ക് മികച്ച അനുഭവം നല്‍കുന്നു. പുതിയ എഫ് 2ഐ എഫ്3ഐ ഇലക്‌ട്രിക്-എംടിബി -കള്‍ ഉയര്‍ന്ന ശേഷിയുള്ള 6.4എഎച് ഐപി 67 റേറ്റുചെയ്ത ബാറ്ററിയും ഉയര്‍ന്ന ടോര്‍ക്ക് 250 ഡബ്ള്യു ബിഎൽഡിസി മോട്ടോറുമായാണ് വരുന്നത്.
സ്‌മാര്‍ട്ട് എല്‍ഇഡി ഡിസ്‌പ്ലേയുമുണ്ട്. ബ്ലൂടൂത്ത്, സ്‌മാര്‍ട്ട്‌ഫോണ്‍ ആപ്പ് കണക്റ്റിവിറ്റി ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് കാലക്രമേണ സ്വന്തം ഇ-സൈക്കിള്‍ നിയന്ത്രിക്കാനാകും.അതേസമയം, സുരക്ഷയ്ക്കായി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) ഫീച്ചറും ഇതില്‍ നല്‍കിയിട്ടുണ്ട്.
ഹീറോ ലെക്‌ട്രോയുടെ 600-ലധികം ഡീലര്‍മാരുടെ ശൃംഖലയിലുടനീളം ഈ ഇലക്‌ട്രിക് മൗണ്ടന്‍ ബൈക്ക് റീട്ടെയില്‍ ലഭ്യമാണ്.ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ എക്‌സ്‌ക്ലൂസീവ് അനുഭവ കേന്ദ്രങ്ങളിലും സോണുകളിലും അതിന്റെ ഇ-കൊമേഴ്‌സ് പങ്കാളികള്‍ക്കൊപ്പം ഓണ്‍ലൈനിലും ഇത് ലഭ്യമാകും.
ഹീറോ ലെക്‌ട്രോയുടെ സ്വന്തം ഗവേഷണ-വികസന കേന്ദ്രത്തില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന F2i, F3i എന്നിവ ഒറ്റ ചാര്‍ജില്‍ 35 കിലോമീറ്റര്‍ റേഞ്ച്, 7 സ്പീഡ് ഗിയറുകള്‍, 100 എംഎം സസ്‌പെന്‍ഷന്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, RFID ബൈക്ക് ലോക്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി പലതും വാഗ്ദാനം ചെയ്യുന്നു.
എഫ്2ഐയുടെ വില 39,999 രൂപയും എഫ്3ഐയുടെ വില 40,999 രൂപയുമാണ്.