കണ്ണൂര്‍: മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ 52 കാരന് പോലീസ് പിടിയില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്.പോക്സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
എല്‍ഐസി ഏജന്റായ പ്രതി ഈ പെണ്‍കുട്ടിക്ക് പുറമെ നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹരീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി വ്യക്തമായത്.