മഡ്ഗാവ്: ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്സ് – ജംഷേദ്പുര്‍ എഫ്.സി. മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.
ഗ്രെഗ് സ്റ്റുവർട്ട് ജംഷഡ്പൂരിനായി വല ചലിപ്പിച്ചപ്പോൾ സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറുപടി ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.
ഇതോടെ ബ്ലാസ്റ്റേഴ്സ് പരാജമറിയാതെ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ടതിനു ശേഷം ഇതുവരെ ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല.
സമനിലയോടെ ബ്ലാസ്റ്റേഴ്സ് 8 മത്സരങ്ങളില്‍നിന്ന് 13 പോയന്റുമായി മൂന്നാം സ്ഥാനം നിലനിര്‍ത്തി. ജംഷഡ്പൂർ രണ്ടാം സ്ഥാനത്തുണ്ട്.