2021-22 സീസണിലേക്കുള്ള കേരള രഞ്ജി ട്രോഫി സാധ്യത ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് ടീമില്‍ ഇടംനേടി. സച്ചിന് ബേബിയാണ് ടീമിന്റെ ക്യാപ്റ്റന്‍. വിഷ്ണു വിനോദിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. റോബിന് ഉത്തപ്പ ടീമിലില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്ന ശ്രീശാന്ത് ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി ടീമിന്റെ സാദ്ധ്യതാ പട്ടികയിലെങ്കിലും ഇടംനേടുന്നത്. ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്ന കാലത്തും ഫിറ്റ്നസില്‍ ശ്രദ്ധിച്ചിരുന്ന ശ്രീശാന്തിന് ഒരു ക്യാമ്ബില്‍ വച്ച് ശാരീരികക്ഷമത തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമായിരിക്കും അന്തിമ ടീമില്‍ സ്ഥാനം ലഭിക്കുകയെന്നാണ് അറിയാന്‍ സാധിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓള്‍റൗണ്ടര്‍ വിനൂപ് മോഹനും സാദ്ധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം മുഹമ്മദ് അസ്ഹറുദ്ദീനെ രഞ്ജി ടീമില്‍ നിന്ന് ഒഴിവാക്കി. മോശം ഫോമിനെ തുടര്‍ന്നാണ് ഒഴിവാക്കല്‍.
ഡിസംബര്‍ 30 മുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന ക്യാമ്ബിന് ശേഷം അന്തിമ ടീമിനെ തിരഞ്ഞെടുക്കും.
ജനുവരി 13ന് വിദര്‍ഭയ്ക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ബംഗാള്‍, രാജസ്ഥാന്, ത്രിപുര, ഹരിയാന എന്നിവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍. കേരളത്തിന്റെ എല്ലാ മത്സരങ്ങള്‍ക്കും ബംഗളൂരു വേദിയാകും.
സാദ്ധ്യതാ ടീം: സച്ചിന് ബേബി (ക്യാപ്ടന്), വിഷ്ണു വിനോദ് (വൈസ് ക്യാപ്ടന്, വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്, രോഹന് കുന്നുമേല്‍
വത്സല്‍ ഗോവിന്ദ്, രാഹുല്‍ പി, സല്മാന് നിസാര്‍, സഞ്ജു സാംസണ്, ജലജ് സക്സേന, സിജോ മോന്, അക്ഷയ് കെ സി, മിഥുന് എസ്, ബേസില്‍ എന്‍ പി, നിധീഷ് എം ഡി, മനു കൃഷ്ണന്, ബേസില്‍ തമ്ബി, ഫാനൂസ് എഫ്, ശ്രീശാന്ത് എസ്, അക്ഷയ് ചന്ദ്രന്, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ്, വിനൂപ് മനോഹരന്, അരുണ്‍ എം, വൈശാഖ് ചന്ദ്രന്