വിജയ് ഹസാരെ ട്രോഫി ജേതാക്കളായി ഹിമാചൽ പ്രദേശ്. ഫൈനലിൽ തമിഴ്നാടിനെ വി.ജെ.ഡി നിയമപ്രകാരം കീഴടക്കിയാണ് ഹിമാചലിന്റെ വിജയം. 11 റൺസിനാണ് ഹിമാചലിന്റെ ജയം. ചരിത്രത്തിൽ ആദ്യമായാണ് ഹിമാചൽ പ്രദേശ് ഒരു ആഭ്യന്തര ടൂർണമെൻ്റിൽ ചാമ്പ്യന്മാരാവുന്നത്.
ആദ്യം ബാറ്റ് ചെയ്ത് തമിഴ്നാട് 314 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ 47.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തുനിൽക്കെ വെളിച്ചക്കുറവിനെ തുടർന്ന് കളി നിർത്തുകയായിരുന്നു. 136 റൺസെടുത്ത് പുറത്താവാതെ നിന്ന ശുഭം അറോറയാണ് ഹിമാചലിൻ്റെ വിജയശില്പി.
ക്യാപ്റ്റൻ ഋഷി ധവാന് 42 റൺസ് നേടി പുറത്താവാതെ നിന്നു. തമിഴ്നാടിൻ്റെ മൂന്ന് വിക്കറ്റുകളും ധവാന് വീഴ്ത്തി.