നൂറുകണക്കിന് ഓഹരികളില്‍ നിന്നും നിക്ഷേപത്തിനും ഹ്രസ്വകാല വ്യാപാരത്തിനും ആയി തിരഞ്ഞെടുക്കുന്നതിന് പലരും വിവിധ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്.അടിസ്ഥാനപരമായി മികച്ച് നില്ക്കുന്ന ഓഹരികളെ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്നവരും ഉണ്ട്.
അതേസമയം ടെക്നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാലത്തേക്ക് നിക്ഷേപ / വ്യാപാരം നടത്തുന്നവരും ഉണ്ട്. ഈ ലേഖനത്തില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് സമീപം നില്ക്കുന്ന കുറച്ച് ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് 52 ആഴ്ചയിലെ ഉയരത്തിലേക്ക് വീണ്ടും അത് സമീപിക്കുമ്ബോള്‍ സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെ നില്ക്കുന്ന അവസരങ്ങളിലും ഇത്തരത്തില്‍ വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരി സമീപിക്കുമ്ബോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരം കുതിപ്പ് മുതലെടുക്കാന്‍ ഹ്രസ്വകാലത്തേക്ക് വാങ്ങുന്നവരും നേരത്തെ വാങ്ങിയവര്‍ ലാഭമെടുക്കാനുള്ള അവസരമാക്കാന്‍ ശ്രമിക്കുന്നതും സാധാരണമാണ്. മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് അന്തിമ തീരുമാനത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും. ദിവസ വ്യാപാരത്തിലെ ഇടവേളയില്‍ കുറിച്ചതിനു പകരം വ്യാപാരം അവസാനിപ്പക്കുമ്ബോഴുള്ള വിലയുടെ അടിസ്ഥാനത്തിലെ ഉയര്‍ന്ന വിലനിലവാരമാണ് കണക്കിലെടുക്കേണ്ടത്.
വ്യാവസായിക ആവശ്യത്തിനുള്ള ആല്‍ക്കഹോളും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും നാടന്‍ മദ്യവും രാസവളങ്ങളും ആണ് കമ്ബനിയുടെ പ്രധാന ഉല്‍പ്പന്നം. വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ കമ്ബനിയാണിത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ അടക്കം 85 രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. 8പിഎം, മാജിക് മൊമന്റ്സ്, കോണ്ടെസ, മൊര്ഫ്യൂസ്, ഓള്‍ഡ് അഡ്മിറല്‍ എന്നിവ ഉപഭോക്തൃ പ്രീതി നേടിയ ബ്രാന്‍ഡുകളാണ്. നിലവില്‍ 1,198.95 രൂപയിലാണ് വെള്ളിയാഴ്ച ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം 1,234 രൂപയും കുറഞ്ഞ ഓഹരി വില 422 രൂപയുമാണ്.