തിരുവനനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ് സി പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ക്കായി ഫോക്കസ് ഏരിയ ഉള്‍പ്പെടെ നിശ്ചയിച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പാഠഭാഗങ്ങളില്‍ ഏതെല്ലാം ഫോക്കസ് കാര്യങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നതിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും.
കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ശേമാണ് നിലവില്‍ പരിഗണനയിലുള്ളത്.
കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമര്‍ശനം ഉണ്ടായി. എന്നാല്‍ പരീക്ഷ നടന്നത് കുട്ടികള്‍ക്ക് ഗുണമായെന്നും മന്ത്രി പറഞ്ഞു.