ന്യൂഡല്‍ഹി: ഫ്രാന്‍സിനേയും ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രവചനം.ബ്രിട്ടീഷ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സെബറാണ് പഠനം നടത്തിയത്. 2022 ല്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടക്കും. 2023 ല്‍ ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.
2030 ല്‍ ചൈന യു.എസിനെ മറികടന്ന് ഒന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. നേരത്തെ പ്രവചിച്ചതിലും വൈകിയായിരിക്കും ചൈന ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയെന്നും സെബര്‍ വ്യക്തമാക്കുന്നു. 2033 ഓടെ ജപ്പാന് ജര്‍മ്മനിയെ മറികടക്കും. 2036 ഓടെ റഷ്യന്‍ സമ്പദ് വ്യവസ്ഥയിലും മുന്നേറ്റമുണ്ടാകും.
2034 ല്‍ ഇന്തോനേഷ്യ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് കുതിക്കുമെന്നും പ്രവചനമുണ്ട്. പണപ്പെരുപ്പമാണ് നിലവില്‍ ലോകരാജ്യങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളി. അതിനെ കൃത്യമായി നേരിട്ടില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യം പല സമ്പദ് വ്യവസ്ഥകളേയും കാത്തിരിക്കുന്നുണ്ടെന്നും സെബര്‍ മുന്നറിയിപ്പ് നല്കുന്നു.