റിയാദ്: സൗദി അറേബ്യയിൽ 325 പേർക്ക് കൂടി കൊവിഡ്. നിലവിലെ രോഗികളിൽ 117 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,52,406 ഉം രോഗമുക്തരുടെ എണ്ണം 5,40,744 ഉം ആയി.
രാജ്യത്ത് 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,870 ആയി.
രാജ്യത്ത് നിലവിൽ 2,792 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. ഇവരിൽ 32 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.