ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര വെല്ലുവിളിയും ആവേശവും നിറഞ്ഞതാണെന്ന് ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ്. ഞായറാഴ്ച്ച ആദ്യ ടെസ്റ്റ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ കോച്ച്.
കളിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഇടങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. ഓരോ തവണയും വിദേശത്ത് കളിക്കുമ്പോള്‍ ഏതു ഫോര്‍മാറ്റായാലും പൊരുതാനും വിജയിക്കാനും നമ്മള് പ്രാപ്തരാണ് എന്ന പ്രതീക്ഷയാണ്. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ കളിക്കും. നമുക്ക് നന്നായി ബാറ്റു ചെയ്യാന്‍ കഴിയണം.
നന്നായി പരിശീലനം നേടി കളിക്കുക എന്നതു മാത്രമാണ് പരിശീലകനെന്ന നിലയില്‍ കളിക്കാരില്‍നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. പരമ്പര വിജയത്തിലും തോല്‍വിയിലും ആകുലപ്പെടേണ്ടതില്ല. നല്ല ഒരുക്കവും നിശ്ചയദാര്‍ഢ്യവും പരമ്പരയില്‍ ഉടനീളമുണ്ടാകണം. അതില്‍ കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാനില്ല- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.