സുല്‍ത്താന്‍ ബത്തേരി: സ്ത്രീധനത്തിനെതിരെ ഭര്‍തൃപീഡനത്തില്‍ മനംനൊന്ത് സുല്‍ത്താന്‍ ബത്തേരിയില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മൂലങ്കാവ് ആണ് സംഭവം. പരേതനായ മുരളീധരൻറെയും സിന്ധുവിൻറെയും മകള്‍ അശ്വതി (27) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
2000 ഓഗസ്റ്റ് 20നായിരുന്നു അശ്വതിയുടെയും കൊല്ലം കൊട്ടാരക്കര വാളകം സുരേഷ് ഭവനില്‍ സുരേന്ദ്രൻറെയും രാധാമണിയുടെയും മകന് സുരേഷി (33)ന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ സ്ത്രീധനം ചോദിച്ച് പീഡനമായിരുന്നുവെന്ന് യുവതി പറയുന്നു. സ്ത്രീധനം ചോദിച്ച് ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ആത്മഹത്യാശ്രമം.
പോലീസുകാരോട് കരഞ്ഞുപറഞ്ഞിട്ടും അയാള്‍ക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ അവര്‍ തയ്യാറായില്ലെന്ന് അശ്വതിയുടെ അമ്മ വെളിപ്പെടുത്തുന്നു. സ്ത്രീധനമായി കിട്ടിയ സ്വര്‍ണ്ണം വിറ്റ് ജെ സി ബിയും കാറും വാങ്ങി, വീട്ടിലെ കടബാധ്യത തീര്‍ത്ത ഭര്‍ത്താവ് യുവതിയോട് വീണ്ടും സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദിച്ചത്. സുരേഷിനെതിരെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നുമാണ് പരാതി.