ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്സിഒ) തസ്തികയിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ – sbi.co.in/careers-ല്‍ എസ്സിഒയുടെ പോസ്റ്റിന് അപേക്ഷിക്കാം.അപേക്ഷാ നടപടികള്‍ ഡിസംബര്‍ 24 മുതല്‍ ആരംഭിച്ചു, ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ജനുവരി 13 ആണ്. ഈ തസ്തികയിലേക്ക് ആകെയുള്ള ഒഴിവുകള്‍ 10 ആണ്. അതില്‍ ചീഫ് മാനേജര്‍ (കമ്ബനി സെക്രട്ടറി), മാനേജര്‍ തസ്തികകള്‍, ഡെപ്യൂട്ടി മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) എന്നിവ ഉള്‍പ്പെടുന്നു.
യോഗ്യത: വിജ്ഞാപനം അനുസരിച്ച്, താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എംബിഎ/പിജിഡിഎം അല്ലെങ്കില്‍ തത്തുല്യ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തേക്ക്, അപേക്ഷിക്കുന്ന വ്യക്തി, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരിക്കണം.പ്രായപരിധി: ചീഫ് മാനേജര്‍ തസ്തികയ്ക്ക്, പരമാവധി പ്രായപരിധി 45 വയസ്സാണ്.
മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥിയുടെ പ്രായം 35 വയസ്സില്‍ കൂടരുത്.സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കും. അപേക്ഷ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടായിരിക്കും നടക്കുക. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്.